പെരിന്തൽമണ്ണയിൽ ബസുകളിൽ നിന്ന് ബാറ്ററി മോഷണം പതിവാകുന്നു

Share to



Perinthalmanna Radio
Date: 13-04-2024

പെരിന്തൽമണ്ണ ∙ നിർത്തിയിട്ട സ്വകാര്യ ബസുകളിൽനിന്ന് രാത്രിയിൽ ബാറ്ററി മോഷണം. പെരിന്തൽമണ്ണ ടൗണിൽ നിർത്തിയിട്ട ബസുകളിൽനിന്നാണ് ബാറ്ററികൾ അഴിച്ചെടുക്കുന്നത്. വ്യാഴാഴ്‌ച രാത്രി മണ്ണാർക്കാട് റോഡിലെ പെട്രോൾ പമ്പിന്റെ പരിസരത്ത് നിർത്തിയിട്ട ബസിൽനിന്നാണ് ബാറ്ററികൾ അടിച്ചു മാറ്റിയത്.

രാത്രി പന്ത്രണ്ടരയോടെ ഒരു കാർ ബസിനു സമീപം വന്ന് നിൽക്കുന്നതിന്റെയും അൽപം കഴിഞ്ഞ് മുന്നോട്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

നമ്പർ പ്ലേറ്റില്ലാത്തതാണ് കാറെന്നാണു സംശയം. രണ്ടാഴ്‌ച മുൻപ് മണ്ണാർക്കാട് റോഡിൽ തന്നെ നഗരസഭാ ഓഫിസിന് മുൻവശത്ത് നിർത്തിയിട്ട ബസിൽനിന്നും ബാറ്ററികൾ മോഷണം പോയിരുന്നു.

സിസിടിവി ക്യാമറകൾ ഇല്ലാത്ത ഭാഗങ്ങളിലും തെരുവുവിളക്കുകൾ കുറഞ്ഞ ഭാഗങ്ങളിലുമാണ് ഇത്തരം മോഷണങ്ങൾ നടക്കുന്നതെന്നാണ് സംശയിക്കുന്നതെന്ന് ബസുടമ സംഘം സെക്രട്ടറി കെ.മുഹമ്മദലി ഹാജി പറഞ്ഞു

ഒരു സെറ്റ് ബാറ്ററിക്ക് കാൽ ലക്ഷം രൂപയിലേറെ വിലവരുമെന്ന് ബാറ്ററി നഷ്‌ടപ്പെട്ട ബസിന്റെ ഉടമ പറഞ്ഞു.

സംഭവം സംബന്ധിച്ച് ഊർജിതമായ അന്വേഷണം വേണമെന്നതാണ് ബസു‌മകളുടെ ആവശ്യം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *