സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വർദ്ധിക്കുന്നു

Share to



Perinthalmanna Radio
Date: 14-04-2024

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വർദ്ധിക്കുന്നു. രണ്ടുമാസത്തിനിടെ 531 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2024 ഫെബ്രുവരി വരെയുള്ള മാത്രം കണക്കാണിത്. എട്ടുവർഷത്തിനിടെ 6761 കേസുകള്‍. കഴിഞ്ഞവർഷം 3155 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ സൈബർ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കഴിഞ്ഞവർഷമാണ്. 2016ല്‍ 283 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഓരോ ദിവസവും സൈബർ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജോലി വാഗ്ദാനം ചെയ്ത് ആളുകളെ തട്ടിക്കുന്നതാണ് ഭൂരിഭാഗം കേസുകളും. സൈബർ തട്ടിപ്പില്‍ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ആള്‍മാറാട്ടം, ഫിഷിംഗ് തട്ടിപ്പുകള്‍, സൈബർ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയും നിരവധിയാണ്. പാർട്ട് ടൈം ജോലി, ഓണ്‍ലൈൻ ഗെയിം തുടങ്ങിയ കേസുകളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തട്ടിപ്പിനിരയാവുന്നവരുടെ എണ്ണം കൂടി വരുന്നു. ഒ.ടി.പി തട്ടിപ്പ്, മോർഫിംഗ്, ഗിഫ്റ്റ് തട്ടിപ്പ് എന്നിവയും വ്യാപകമാണ്.

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ സൈബർ ഡിവിഷൻ രൂപീകരിച്ചത് ഈ വർഷമാണ്. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബർ ആക്രമണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സൈബർ ഡിവിഷൻ തുടങ്ങിയത്. ദിവസവും 30 മുതല്‍ 40വരെ സൈബർ കേസുകള്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സൈബർ വിഭാഗം പറയുന്നു. സാമ്ബത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ ഉത്തരേന്ത്യയിലും വിദേശത്തിരുന്നുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വർദ്ധിക്കുകയാണെന്ന് പൊലീസ് പറയുന്നു. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പേകുന്നു.

നഗരങ്ങളിലാണ് സൈബർ കേസുകള്‍ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. ഓണ്‍ലൈൻ ഗെയിം കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള നിരവധി കേസുകളാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. പണം നല്‍കാൻ രക്ഷിതാക്കള്‍ വിസമ്മതിക്കുന്നതിനാല്‍ വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ കുട്ടികളെ വശീകരിക്കുന്നു. പണം ക്രെഡിറ്റ് ചെയ്തതോടെ പീഡനം തുടങ്ങും. ഇരട്ടി തുക തിരികെ ആവശ്യപ്പെട്ടാണ് ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ ഇരകളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപകീർത്തിപ്പെടുത്തും. ഇരയുടെ മൊബൈല്‍ ഫോണ്‍ ആക്സസ് ചെയ്യുകയും മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഫോണ്‍ കോളുകളിലൂടെയോ വരുന്ന ഇത്തരം ശ്രമങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും തടയാനും നടക്കുന്ന വിവിധ സൈബർ തട്ടിപ്പുകളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കാനും കഴിയണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *