
Perinthalmanna Radio
Date: 14-04-2024
കേരളത്തിൽ ചൂടും മഴയും കൂടിക്കലർന്ന കാലാവസ്ഥക്കാണ് സാധ്യതയെന്ന് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ തോതിൽ വേനൽമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് മഴ കാര്യമായി ലഭിക്കുക. എന്നാൽ, ബുധനാഴ്ച വരെ 11 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്.
ചൂടും ഈർപ്പമുള്ള വായുവും ഉണ്ടാകാനിടയുള്ളതിനാൽ അസ്വസ്ഥതയ്ക്കു സാധ്യത ഏറെയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും ലഭിച്ചത്. എന്നാൽ, സംസ്ഥാനത്താകെ മഴ ശക്തമായിട്ടില്ല. മാർച്ച് മുതൽ ഏപ്രിൽ 13 വരെ സംസ്ഥാനത്താകെ ശരാശരി 7.53 സെന്റിമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 3.16 സെന്റിമീറ്ററാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 58% കുറവാണിതെന്ന് അധികൃതർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
