മുള്ളി ചെക്ക്പോസ്റ്റ് താത്കാലികമായി തുറന്നു; മുള്ളി വഴി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Share to



Perinthalmanna Radio
Date: 15-04-2024

സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ മുള്ളി ചെക്ക്പോസ്റ്റ് താത്കാലികമായി തുറന്നതോടെ മുള്ളി വഴി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മഞ്ചൂരിലെ ഒരു ക്ഷേത്രത്തിലെ ഉൽസവത്തിനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്കാണ് മുളളി ചെക്ക് പോസ്ററ് താത്കാലികമായി തുറന്നത്. ഏപ്രില്‍ 13, 14, 15 തിയ്യതികളിലാണ് ചെക്ക് പോസ്ററ് താത്കാലികമായി തുറന്നത്. ഇത് അറിഞ്ഞ് നിരവധി വിനോദ സഞ്ചാരികളാണ് അട്ടപ്പാടി മുള്ളി വഴി മഞ്ചൂർ, ഊട്ടി, കിണ്ണക്കര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നത്. മനോഹരമായ കാഴ്ചകൾ ഉള്ളതിനാൽ ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്.

മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെയുള്ള 28.5 കിലോമീറ്റർ റോഡ് നവീകരണം. കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തിയത്.

റോഡ് നവീകരിച്ചതോടെ ധാരാളം വിനോദ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഹോട്ടലുകളും കടകളും പ്രദേശത്ത് ആരംഭിച്ചിരുന്നു. ഇവയെല്ലാം പ്രതിസന്ധിയിലാകുന്ന നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആനമല കടുവാ സങ്കേതത്തിൽ മുള്ളി മേഖല കൂടി ഉൾപ്പെടുന്നതിനാലാണ് റോഡ് അടച്ചതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *