എളാട് ചെക്ക് ഡാമില്‍ സായാഹ്നം ചെലവിടാൻ സന്ദര്‍ശകര്‍ കൂടുന്നു

Share to



Perinthalmanna Radio
Date: 15-04-2024

പെരിന്തല്‍മണ്ണ: എളാട് ചെക്ക് ഡാം കാണാനും സായാഹ്നം ചെലവിടാനും എത്തുന്നവരുടെ എണ്ണമേറുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് 14 കി.മീ അകലെ കുന്തിപ്പുഴയുടെ സമീപമാണ് ഈ പ്രദേശം. ആളുകള്‍ ധാരാളം എത്താൻ തുടങ്ങിയതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു ഇവിടം. വൈകുന്നേരമാകുന്നതോടെ നൂറുകണക്കിനാളുകളാണ് സന്ദർശിക്കാനെത്തുന്നത്. കടുത്ത വേനലിലും നിലക്കാതെയുള്ള വെള്ളച്ചാട്ടമാണ് ആകർഷകം. അതിന് സമീപം തന്നെയാണ് ആനക്കല്‍ വിനോദ കേന്ദ്രവും. ചെക്ക് ഡാമിന്റെ 30 മീറ്റർ അടുത്താണ് നിർദ്ദിഷ്ട എളാട്-മപ്പാട്ടുകര പള്ളിക്കടവ് പാലത്തിന്റെ സ്ഥാനം. ഇതുമായി ബന്ധപ്പെട്ട് നിരവധി വികസന സാധ്യതകളുണ്ടെങ്കിലും അവഗണിക്കപ്പെട്ടു കിടക്കുകയാണ് പ്രദേശം.

ആനക്കല്‍ ഇക്കോ ടൂറിസം, വയോജന പാർക്ക്, ചില്‍ഡ്രൻസ് പാർക്ക് ബോട്ടിങ്, തൂക്കുപാലം തുടങ്ങി പദ്ധതികളും മുന്നോട്ടുവെച്ചെങ്കിലും അധികൃതരില്‍നിന്ന് കാര്യമായ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. വൈകിയാണെങ്കിലും വിനോദസഞ്ചാര വികസനത്തിന് ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *