കേരളത്തിൽ ഇത്തവണ മഴ നേരത്തെയെത്തുമെന്ന് പ്രവചനം

Share to



Perinthalmanna Radio
Date: 15-04-2024

കേരളത്തിനാശ്വാസമായി ഇത്തവണ മഴ നേരത്തെയെത്തുമെന്ന് പ്രവചനം.  മേയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ്  കൂടുതല്‍ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം കാരണം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ ശക്തമാകും. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ.എം.മോഹപത്ര വിശദീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നു മുതല്‍ വെള്ളിയഴ്ചവരെ വേനല്‍മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വയനാട്ടിലും കോഴിക്കോടും മഴ മുന്നറിയിപ്പുണ്ട്. മഴലഭിക്കുമെങ്കിലും വേനല്‍ചൂട് ശമനമില്ലാതെ തുടരുകയാണ്. ഇന്ന് 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ചൂടിനുള്ള മുന്നറിയിപ്പുള്ളത്. കൊല്ലം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ താപനില 39 ലേക്ക് ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *