ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം

Share to



Perinthalmanna Radio
Date: 16-04-2024

കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട്- കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാന നിരക്കിലെ വ്യത്യാസമാണ് വര്‍ധനവിന് കാരണം.

കൊച്ചി വഴി പോകുന്നവര്‍ക്ക് 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ക്ക് 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നു പോകുന്ന ഹജ്ജ് യാത്രക്കാരില്‍ നിന്നു അധിക നിരക്ക് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *