ലക്ഷങ്ങൾ മുടക്കി നിർമിച്ച എടത്തറച്ചോല ചെക്ക്‌ഡാം വരണ്ടുണങ്ങി

Share to



Perinthalmanna Radio
Date: 17-04-2024

പുലാമന്തോൾ : ചെക്ക്‌ഡാം നിർമിച്ച എടത്തറച്ചോല നാമാവശേഷമാവുന്നു. ചോലയിലെ നീരുറവ സംരക്ഷിക്കാനെന്ന പേരിൽ ചെറുകിട ജലസേചന പദ്ധതിക്ക് വേണ്ടിയാണ് ചെക്ക്ഡാം നിർമിച്ചത്. 36 ലക്ഷം രൂപ ചെലവഴിച്ച് 2016 മാർച്ചിലായിരുന്നു നിർമാണം. പാഴായി പോവുന്ന ശുദ്ധജലം എടത്തറച്ചോലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജന പെടുമെന്നായിരുന്നു അന്നത്തെ അവകാശവാദം.

എന്നാൽ മാലാപറമ്പും എടത്തറച്ചോലയും ഉണ്ടായ കാലം മുതൽ കൊടുംവേനലിൽ പോലും തെളി നീരൊഴുകിയ എടത്തറച്ചോല വേനൽ കനക്കുന്നതോടെ ഉണങ്ങി വരളുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് രൂക്ഷമായ വരൾച്ച കാലത്ത് പോലും ദുരദിക്കുകളിൽ നിന്ന് കാൽനടയായി എത്തി വസ്ത്രങ്ങൾ അലക്കാനും കുളിക്കാനും ജനങ്ങൾ എടത്തറച്ചോലയെ ആശ്രയിച്ചിരുന്നു.

എടത്തറ ചോലയിൽ നിന്നും ഉൽഭവിക്കുന്ന നീരുറവയുടെ ജലകണങ്ങൾ താഴ്ന്ന പ്രദേശമായ കോരങ്ങാട്, കുരുവമ്പലം, നീലുകാവിൽകുളമ്പ്, വളപുരം വഴി കുന്തിപ്പുഴയിൽ ചെന്നു ചേരുന്ന തോട്ടിൽ അനുഭവപ്പെട്ടിരുന്നു. ഈ തോടിനെ ആശ്രയിച്ച് മുമ്പ് പലരും കൃഷിയും ചെയ്‌തിരുന്നു. ഇപ്പോൾ പ്രസ്തുത തോടും വരണ്ട അവസ്ഥയിലാണ്. എടത്തറച്ചോലയിലെ ജലസമൃദ്ധി കാരണം മുമ്പ് ആദിവാസി വിഭാഗത്തിലെ ആളർ വിഭാഗം ഇവിടെ കുടിൽ കെട്ടിയും ഗുഹക്കുള്ളിലുമായി താമസിച്ചിരുന്നു. എടത്തറച്ചോലക്ക് ചെക്ക്ഡാം നിർമിച്ച തൊട്ടടുത്ത വർഷം മുതൽ നീരുറവ വരൾച്ചയിലേക്ക് നീങ്ങാൻ തുടങ്ങി. ഇതിനിടെ മഴക്കാലത്ത് എടത്തറ ചോലയിലെ ചെക്ക്ഡാം നിറയുമ്പോൾ കുളി സങ്കേതമാവുന്നത് നിയന്ത്രിക്കാൻ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് 2018 മാർച്ചിൽ ഇവിടെ ബാരിക്കേഡും നിർമിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *