
Perinthalmanna Radio
Date: 19-04-2024
പെരിന്തൽമണ്ണ : മകളുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാകുർശി കുന്നുമ്മൽ മുജീബിനെയാണ് (38) അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
താഴേക്കോട് അരക്കുപറമ്പ് ചിലമ്പുകാടൻ ഫാത്തിമ(73) യാണ് പരാതി നൽകിയത്. മാർച്ച് എട്ടിന് വൈകീട്ടോടെ പ്രതിയും മറ്റൊരാളും സ്‌കൂട്ടറിലെത്തി ഫാത്തിമയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച പെട്രോൾ അടുക്കളഭാഗത്ത് കസേരയിലിരിക്കുകയായിരുന്ന ഫാത്തിമയുടെ തലയിലൂടെയും വീടിന്റെ ചുമരിലൂടെയും ഒഴിക്കുകയായിരുന്നു. ഓടിമാറിയതോടെ വീണ്ടും വരുമെന്നും പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിക്കെതിരേ പെരിന്തൽമണ്ണ, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ ലഹരിയുമായി ബന്ധപ്പെട്ടതടക്കം മൂന്ന് കേസുകളുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയെ സംഭവത്തിനു പിറ്റേന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
