കുരുന്നുകൾക്ക്   ആവേശം പകര്‍ന്ന് മദ്രസകളിൽ പ്രവേശനോത്സവം

Share to

Perinthalmanna Radio
Date: 20-04-2024

പെരിന്തൽമണ്ണ:  കുരുന്നുകള്‍ക്ക് ആവേശമായി വര്‍ണാഭമായ ചടങ്ങുകളോടെ   മദ്രസകളിൽ പ്രവേശനോത്സവം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ കീഴിൽ സംസ്ഥാനത്തിനകത്തും  പുറത്തുമായി   സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള  10771  മദ്റസകളിലാണ് ഇന്ന്   മദ്രസ പ്രവേശനോത്സവം നടത്തിയത്    വളരെ വിപുലമായരീതിയിലാണ്   സംസ്ഥാനത്തെ വിവിധ  മഹല്ലുകളിൽ  മദ്രസകളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.  വിവിധ മഹല്ലുകളിൽ   ഖതീബുമാരുടെ നേതൃത്വത്തിൽ പ്രാർത്ഥനാനിര്ഭരമായ  ചടങ്ങുകളോടെ  തുടക്കമായ   മദ്രസ പ്രവേശനോത്സവത്തിൽ നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു     ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ യുള്ള ക്ളാസുകളിൽ   പന്ത്രണ്ട് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് മതപരമായ അറിവ് നേടുന്നതിനായി ഈ തവണ മദ്രസകളിലെത്തുന്നത് വർണ്ണ ബലൂണുകളും  പ്ലെ കാർഡുകളും ചൂടിയെത്തിയ  കുരുന്നുകളെ മധുരം നൽകിയാണ്  ഉസ്താദുമാർ മദ്രസകളിലേക്ക് സ്വീകരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *