
Perinthalmanna Radio
Date: 24-04-2024
പെരിന്തൽമണ്ണ: ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ കൊട്ടിക്കലാശം പെരിന്തൽമണ്ണ ടൗൺ കേന്ദ്രീകരിച്ചും മങ്കട മണ്ഡലത്തിലേത് അങ്ങാടിപ്പുറം കേന്ദ്രീകരിച്ചും നടത്തും. പെരിന്തൽമണ്ണ ടൗണിൽ ട്രാഫിക് ജങ്ഷനിലേക്ക് പ്രവർത്തകരെ പ്രവേശിപ്പിക്കില്ല. യു.ഡി.എഫിന്റെ കൊട്ടിക്കലാശം ഊട്ടി റോഡിൽ കെ.എസ്.ഇ.ബി. ഓഫീസിനു സമീപവും എൽ.ഡി.എഫിന്റേത് പട്ടാമ്പി റോഡിൽ ചെറുകാട് കോർണറിലും എൻ.ഡി.എ.യുടേത് മണ്ണാർക്കാട് റോഡിൽ കെ.എസ്.ആർ.ടി.സി.ക്ക് സമീപം അറ്റ്‌ലസ് ടെക്സ്റ്റയിൽസിന് മുൻവശവുമാണ് നടത്തുകയെന്ന് പെരിന്തൽമണ്ണ എസ്.എച്ച്.ഒ. എ.എസ്.പി. പി.ബി. കിരൺ അറിയിച്ചു. അങ്ങാടിപ്പുറം ജങ്ഷനിൽ നിന്ന് നൂറു മീറ്റർ അകലത്തിൽ വളാഞ്ചേരി റോഡിൽ യു.ഡി.എഫും കോഴിക്കോട് റോഡിൽ എൽ.ഡി.എഫും പരിപാടികൾ നടത്തും.
കേരളത്തിനൊപ്പം കര്‍ണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13ഉം ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും എട്ട് വീതം മണ്ഡലങ്ങളിലും മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശ്, ബിഹാര്‍, അസം, ചത്തീസ്‌ഗഡ്, ബംഗാള്‍, ത്രിപുര, മണിപ്പൂര്‍, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ഏതാനും സീറ്റുകളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, ചത്തീസ്‌ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍, എച്ച്.ഡി.കുമാരസ്വാമി, നടി ഹേമമാലിനി, പപ്പുയാദവ്, ഡാനിഷ് അലി തുടങ്ങിയവര്‍ മല്‍സരരംഗത്തുണ്ട്. രണ്ടാം ഘട്ടത്തിലെ 88 സീറ്റുകളില്‍ 2019ല്‍ 62 സീറ്റിലും എന്‍.ഡി.എയാണ് വിജയിച്ചത്, ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ 25 സീറ്റും നേടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
