മലപ്പുറം ജില്ലയില്‍ 71.73 ശതമാനം പോളിങ്

Share to



Perinthalmanna Radio
Date: 27-04-2024

മലപ്പുറം: ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോള്‍ 16 നിയമസഭ മണ്ഡലങ്ങളിലായി 71.73 ശതമാനം പോളിങ്. ശതമാന കണക്കുകള്‍ പ്രകാരം ഏറനാട് നിയമസഭ മണ്ഡലത്തിലാണ് (77.76) ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്.

ഏറ്റവും കുറവ് പൊന്നാനിയിലാണ് (65.08). സ്ത്രീ വോട്ടർമാർ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് ഏറനാട്ടിലും(80.22) കുറവ് ചെയ്തത് പൊന്നാനി (69.73)യിലുമാണ്. പുരുഷൻമാരുടെ കണക്കുകളും സമാനമാണ്. ഏറനാട്ടില്‍ 75.39 ശതമാനവും പൊന്നാനിയില്‍ 59.91 ശതമാനവും പുരുഷൻമാരുമാണ് വോട്ട് ചെയ്തത്. മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ 72.9ഉം പൊന്നാനി 69.24ഉം വയനാട് മണ്ഡലത്തിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളില്‍ 74.17വുമാണ് മണ്ഡലങ്ങള്‍ വേർതിരിച്ചുള്ള കണക്ക്.

മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ കൊണ്ടോട്ടി നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 75.64 ശതമാനം. 69.75 പോളിങ് രേഖപ്പെടുത്തിയ വേങ്ങരയിലാണ് ഏറ്റവും കുറവ്. പുരുഷൻമാരില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെത്തിയത് കൊണ്ടോട്ടിയും സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറവുമാണ്. കുറവ് പുരുഷൻമാർ വോട്ട് ചെയ്തത് വേങ്ങര(64.03)യും സ്ത്രീകളില്‍ മഞ്ചേരി(74.55)വുമാണ്. പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ താനൂർ നിയമസഭ മണ്ഡലത്തിലാണ് കൂടുതല്‍ ശതമാനം വോട്ട് (71.21) രേഖപ്പെടുത്തിയത്. കുറവ് പൊന്നാനി(64.98)യിലാണ്.

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് തിരൂരങ്ങാടി(76.69)യിലും പുരുഷൻമാരില്‍ താനൂരു(66.03)മാണ് മുന്നില്‍. സ്ത്രീകളും പുരുഷൻമാരും കുറവ് വോട്ട് രേഖപ്പെടുത്തിയതില്‍ പൊന്നാനി നിയമസഭ മണ്ഡലമാണ്. സ്ത്രീകള്‍ 69.73ഉം പുരുഷൻമാർ 64.98മാണ്. വയനാടില്‍ കൂടുതല്‍ വോട്ട് ചെയ്തത് ഏറനാട്(77.76) വും കുറവ് നിലമ്ബൂർ(71.35)വുമാണ്. ഏറനാട്ടില്‍ തന്നെയാണ് സ്ത്രീ(80.22)കളും പുരുഷൻ(75.39)മാരും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളും പുരുഷൻമാരും കുറവ് വോട്ട് ചെയ്തത് നിലമ്പൂർ മണ്ഡലത്തിലാണ്. സ്ത്രീകള്‍ 73.73വും പുരുഷൻമാർ 71.35 ശതമാനവും രേഖപ്പെടുത്തി.

മലപ്പുറം ലോക്സഭ മണ്ഡലം

▪️കൊണ്ടോട്ടി 75.64
▪️മഞ്ചേരി 73.55
▪️പെരിന്തല്‍മണ്ണ 71.64
▪️മങ്കട 71.18
▪️മലപ്പുറം 75.04
▪️വേങ്ങര 69.75
▪️വള്ളിക്കുന്ന് 73.14
ആകെ 72.9

പൊന്നാനി മണ്ഡലം

▪️തിരൂരങ്ങാടി 70.53
▪️താനൂർ 71.21
▪️തിരൂർ 69.56
▪️കോട്ടക്കല്‍ 69.78
▪️തവനൂർ 69.18
▪️പൊന്നാനി 64.98
▪️തൃത്താല 69.48
ആകെ 69.24

വയനാട് മണ്ഡലം

▪️ഏറനാട്–77.76
▪️നിലമ്പൂർ–71.35
▪️വണ്ടൂർ–73.41
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *