പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം

Share to

Perinthalmanna Radio
Date: 28-04-2024

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം, റംസാൻ നോമ്പും കനത്ത ചൂടും വർദ്ധിച്ചതോടെ  രക്തദാന ക്യാമ്പുകൾ മാസങ്ങളായി നടക്കാത്തതാണ് രക്തബാങ്കിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെടാൻ കാരണമെന്നാണ് പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് അധികൃതരുടെ വിശദീകരണം, അതേ സമയം രക്തദാന ക്യാമ്പുകൾ നടത്താൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്നും അല്ലാത്ത പക്ഷ വരും ദിവസങ്ങളിൽ രക്ത ക്ഷാമം രൂക്ഷമാകാനാണ് സാധ്യത എന്നും അധികൃതർ അറിയിച്ചു.

മലപ്പുറം ,പാലക്കാട് ജില്ലകളിലെ ആശുപതികളിലുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന ഒരു ബ്ലഡ് ബാങ്ക് കൂടിയാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക്. എന്നാൽ റംസാൻ വ്രതവും കനത്ത ചൂടും രൂക്ഷമായതോടെ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ദിവസങ്ങളായി ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.
രോഗികൾക്ക് ആവശ്യമായ രക്തം ആളുകൾ വന്ന് നൽകിയാൽ മാത്രമേ ഇപ്പോൾ ബ്ലഡ് ബാങ്കിൽ നിന്നും ലഭിക്കുകയുള്ളൂ, രക്തം ബ്ലഡ് ബാങ്കിൽ സ്റ്റോക്ക് ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം. രണ്ടു മാസക്കാലമായി സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളും നടത്തിവന്നിരുന്ന ക്യാമ്പുകൾ ഇല്ലാതായതാണ് രക്ത ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം  പറഞ്ഞു. വിവിധ സംഘടനകൾ മുന്നിട്ടിറങ്ങി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ത ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ബ്ലഡ് ബാങ്ക് അധിക്യതരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *