സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു

Share to



Perinthalmanna Radio
Date: 30-04-2024

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതിമന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവർലോഡ് വരുന്നതിനാൽ ട്രാൻസ്‌ഫോമറുകൾ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ൽ കൂടുതൽ ട്രാൻസ്‌ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവർലോഡ് വരുന്ന സാഹചര്യത്തിൽ ട്രാൻസ്‌ഫോമറുകൾ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *