
Perinthalmanna Radio
Date: 30-04-2024
ആലിപ്പറമ്പ് : തൂതപ്പുഴയിൽ കുളിക്കാൻ എത്തുന്നവർക്ക് ഭീഷണിയായി നീർനായ്ക്കൾ. ഒരു മാസത്തിനിടെ 25 പേർക്കാണ് പലയിടത്ത് നിന്നുമായി നീർനായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം മൂന്നു പേർക്ക് കടിയേറ്റു.
കൂമ്പംപാറ വെള്ളക്കടവിൽ കുളിക്കാനിറങ്ങിയ ഉള്ളോട്ടിൽ മിഥുൻ (15), മണ്ണാത്തിക്കടവ് പൂളിക്കുഴി കടവിൽ കുളിക്കാനിറങ്ങിയ കാമ്പുറം കോഴിഫാമിലെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം കുന്താണിക്കുണ്ടിൽ കുളിക്കാനിറങ്ങിയ കെ. മുഹമ്മദ് ഫയാസിന് (28) കടിയേറ്റു. തൃപ്പൂതാംപുഴ, കാളികടവ്, കുന്താണിക്കുണ്ട്, പുരണ്ടമണ്ണ, വെള്ളക്കടവ്, മണ്ണാത്തിക്കടവ്, പൂളിക്കുഴി, ആറാട്ടുകടവ് തുടങ്ങി എല്ലാ കടവുകളിലും നീർനായ്ക്കളുടെ ശല്യമുണ്ട്. പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രി, ചെർപ്പുളശ്ശേരിയിലെ ഗവ. ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് കടിയേറ്റവർ കുത്തിവെപ്പെടുക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് കുത്തിവെപ്പ് എടുക്കുന്നത്. നീർനായ്ക്കൾ മീൻ പിടിത്തക്കാർക്കും ഭീഷണിയാണ്. പ്രളയത്തിനു ശേഷമാണ് പുഴയിൽ നീർനായ്ക്കളുടെ ശല്യം രൂക്ഷമായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
