യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർകൂടി അറസ്‌റ്റിൽ

Share to



Perinthalmanna Radio
Date: 03-05-2024

പെരിന്തൽമണ്ണ: ലഹരി വിൽപന എതിർത്തയാളെ വെട്ടിപ്പരുക്കേൽപ്പിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ 2 പേർകൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 5 ആയി.

മാട്ടറയ്‌ക്കൽ ഇബ്രാഹിംപടി സ്വദേശികളായ പൊറുപ്പൻ ഇസ്‌മായിൽ (30), നമ്പുള്ളി മുഹമ്മദ് നൗഫൽ (26) എന്നിവരെയാണ് പുതുതായി അറസ്‌റ്റ് ചെയ്‌തത്. മാട്ടറക്കൽ ഇബ്രാഹിംപടി നമ്പുള്ളി ച്ചോലയിലെ പിലാക്കാടൻ നിസാമുദ്ദീൻ (31) ആണ് കഴിഞ്ഞ ദിവസം മർദനത്തെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഏഴോടെ കൊളത്തിൽ പീടികയിലെ കടയ്‌ക്ക് സമീപത്താണ് സംഭവം.

നിസാമുദ്ദീൻ, കിഴിശ്ശേരി സെയ്‌തലവിയെ (മണി–45) വെട്ടിപ്പരുക്കേൽപിച്ചതോടെ മറ്റുള്ളവർ നിസാമുദ്ദീനെ പ്രതിരോധിക്കുകയും മർദനമുണ്ടാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരുക്കേറ്റ സെയ്‌തലവിയുടെ സഹോദരൻ മാട്ടറയ്‌ക്കൽ നെല്ലിപ്പറമ്പ് കിഴിശ്ശേരി ഹസ്സൻ (55), നാട്ടുകാരായ നെല്ലിപ്പറമ്പ് കാരാങ്കോടൻ അബൂബക്കർ സിദ്ദിഖ് (44), കളത്തിൽപീടിക കൊച്ചിയിൽ മണത്തല വീട്ടിൽ സയ്യിദ് മുഹമ്മദ് അബൂബക്കർ(എദ്രൂസ്–28) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്‌തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *