ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹർജി തള്ളി

Share to



Perinthalmanna Radio
Date: 03-05-2024

കേരളത്തിൽ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും മറ്റ് സംഘടനകളും നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതൽ ഡ്രൈവിങ്ങിൽ ടെസ്റ്റിൽ മാറ്റം വരുത്തി കൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും മറ്റും ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ സർക്കാരിന് ഈ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാനാകും. ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും ലൈസൻസ് ടെസ്റ്റിനെത്തിയവരും പുതിയ പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്കരിച്ചിരുന്നു.

ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ ഉൾപ്പെടെ പരിഷ്കരിക്കാതെ ടെസ്റ്റിൽ മാറ്റം വരുത്തുകയും ടെസ്റ്റിന് ഹാജരാകുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയതുമാണ് ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. എന്നാൽ, ഗതാഗത വകുപ്പ് വരുത്തിയ പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള സാഹചര്യമാണ് ഹൈക്കോടതി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതൽ തന്നെ സംസ്ഥാനത്ത് പരിഷ്കരണം നടപ്പാക്കി തുടങ്ങിയിരുന്നു.

എന്നാൽ, ഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ പ്രായോഗികമല്ലെന്ന് കാണിച്ച് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും യൂണിയനുകളും കടത്ത പ്രതിഷേധമാണ് ഇന്നലെ ഉയർത്തിയത്. വിവിധ മേഖലകളിൽ ഡ്രൈവിങ്ങ് ടെസ്റ്റ് ബഹിഷ്കരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. സ്വന്തം വാഹനത്തിൽ ടെസ്റ്റിന് എത്തിയവരെ ഡ്രൈവിങ്ങ് സ്കൂൾ ജീവനക്കാർ തടയുന്ന സാഹചര്യവുമുണ്ടായി. എന്നാൽ, പരിഷ്കരണത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്വീകരിച്ചിരിക്കുന്നത്.

അടിസ്ഥാനസൗകര്യം ഒരുക്കാതെയും കൃത്യമായ മാർഗനിർദേശമില്ലാതെയും പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച്ച മുതൽ പരിഷ്കാരം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ചേർന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആക്കി കുറച്ചതാണ് ഡ്രൈവിങ്ങ് സ്കൂളുകാരെ ഏറ്റവുമധികം പ്രകോപിപ്പിച്ചിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *