
Perinthalmanna Radio
Date: 06-05-2024
അങ്ങാടിപ്പുറം ∙ പഞ്ചായത്തിലെ പ്രധാന റോഡിനോട് ചേർന്നുള്ള അഴുക്കു ചാലുകളേറെയും മാലിന്യം മൂടിയ നിലയിൽ. മഴ പെയ്യുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ശുചീകരണ പ്രവൃത്തികൾ മഴയ്‌ക്ക് മുൻപ് നടന്നില്ലെങ്കിൽ റോഡാകെ മാലിന്യവും വെള്ളക്കെട്ടും മൂലം കാൽനട യാത്രക്കാർക്ക് പോലും വഴി നടക്കാനാകാത്ത സ്ഥിതിയാകും. വൈലോങ്ങരയിലെ അഴുക്കുചാൽ മാലിന്യം നിറഞ്ഞ് കവിയുകയാണ്. വളാഞ്ചേരി, കോട്ടക്കൽ റോഡുകളിൽ നിന്ന് കുത്തിയൊഴുകി വരുന്ന മഴവെള്ളം പോകുന്ന അഴുക്കുചാലാണിത്. മുൻ വർഷങ്ങളിൽ മഴയ്‌ക്ക് മുൻപായി അഴുക്കു ചാലുകളുടെ ശുചീകരണം നടന്നിരുന്നു. എന്നാൽ ഇത്തവണ ഇതു വരെയും അധികൃതർക്ക് അനക്കമില്ല. മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾക്കും നടപടി ആയിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
