Perinthalmanna Radio
Date: 06-05-2024
ഏലംകുളം: ഡാം തുറന്ന് വെള്ളമെത്തിയതോടെ എളാട് ചെക്ക്ഡാമിൽ വീണ്ടും ജനതിരക്കേറി. മലപ്പുറം – പാലക്കാട് ജില്ലകളിലെ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടേക്ക് ആളുകളെത്തുന്നുണ്ട്. ഒരോ വർഷങ്ങൾ പിന്നിടുമ്പോഴും ഇവിടെ എത്തുന്ന സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.
ഇവിടേക്ക് ആദ്യമായി എത്തുന്നവരെല്ലാം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടായിട്ടും മുമ്പ് ഇവിടെ വരാത്തതിലുള്ള പരിഭവം പങ്ക് വെക്കുന്നുമുണ്ട്. വരും വർഷങ്ങളിലെ ഓരോ വേനലും എളാട് ചെക്ക്ഡാമിന് ഉൾക്കൊള്ളാൻ ആവാത്തവിധം ജനനിബിഡമാവും. പ്രകൃതി രമണീയമായ ഈ പ്രദേശം നൽകുന്ന വൈബ് ഒരിക്കൽ ഇവിടെയെത്തിയവരെ വീണ്ടും ഇങ്ങോട്ടെത്താൻ പ്രേരിപ്പിക്കുന്നു.
കാര്യമായ ചിലവുകളൊന്നുമില്ലാതെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാൻ ഇവിടെ സാധിക്കുമെന്നത് അധികാരികളും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നാട്ടുകാർക്ക് സുരക്ഷ ഉറപ്പാക്കി നാടിന്റെ വികസനത്തിന് മുതൽ കൂട്ടാവുന്ന ഏതൊരു പദ്ധതിയും നാട്ടുകാരും സന്തോഷത്തോടെ സ്വാഗതം ചെയ്യും. അകലെ നിന്ന് എത്തുന്നവരെ അഥിതികളായി സ്വീകരിക്കാൻ എന്നും ഇവിടത്തുകാർ പ്രതിജ്ഞാബദ്ധരുമാണ്. ഉത്തരവാദിത്തപ്പെട്ട പല അധികാര കേന്ദ്രങ്ങളിലും ചർച്ചകൾ ഉയർന്നു കഴിഞ്ഞു. അധികം താമസമില്ലാതെ തന്നെ വരും വർഷങ്ങളിൽ അതിനായുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതി തന്നെ സന്ദർശകർക്ക് കുളിർമ ചൊരിയുന്ന ഈ സ്ഥലം അധികാരികൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വികസിപ്പിച്ച് എടുക്കുകയേ വേണ്ടൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ