കൊടൈക്കനാല്‍, ഊട്ടി യാത്ര; ഇ-പാസ് നിലവില്‍ വന്നു

Share to

Perinthalmanna Radio
Date: 07-05-2024

ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ചൊവ്വാഴ്ച മുതൽ ഇ-പാസെടുക്കണം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റർ ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും ഇ-പാസ് വേണം.

ഊട്ടിയിലേക്ക് പോകുന്ന മലയോര പാതകളിൽ വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. ഇ-പാസ് മേയ് ഏഴുമുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് നിർബന്ധമാക്കിയത്. വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കുന്നവർക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടർ എ. അരുണ പറഞ്ഞു.

വെബ്സൈറ്റിൽ രജിസ്റ്റർചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ക്യു.ആർ. കോഡ് അവരുടെ മൊബൈൽഫോണിൽ ലഭിക്കും. പ്രവേശന കവാടത്തിൽവെച്ച് ക്യു.ആർ. കോഡ് സ്കാൻ ചെയ്തശേഷം കടത്തിവിടും.

അപേക്ഷിക്കുന്നവർ പേരും മേൽവിലാസവും ഫോൺ നമ്പറും നൽകണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും എഴുതണം. വിദേശ ടൂറിസ്റ്റുകൾക്ക് അവരുടെ ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റർചെയ്യാം.

ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. വാഹനത്തിൽ യാത്രചെയ്യുന്ന എല്ലാവർക്കും ഇ-പാസ് വേണ്ട. ഒരുതവണ ഇ-പാസിന് രജിസ്റ്റർചെയ്ത് യാത്ര പൂർത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ വീണ്ടും ഇ-പാസെടുക്കണം. തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സർക്കാർബസുകളിൽക്കയറി പോകുന്നവർക്ക് ഇ-പാസിന്റെ ആവശ്യമില്ല. അവരുടെ എണ്ണം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽനിന്നെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *