
Perinthalmanna Radio
Date: 07-05-2024
പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ ചെറുകോടൻ കാസിം എന്നവരുടെ വീടിന്റെ പരിസരത്തിട്ടിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട പാമ്പിനെ സുരക്ഷിതമായി മോചിപ്പിച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. വലയിൽ കുടുങ്ങിയ നിലയിൽ പാമ്പുണ്ട് എന്ന് വീട്ടുകാർ അറിയിച്ചത് അനുസരിച്ച് കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി യൂണിറ്റ് പ്രവർത്തകനായ ഗിരീഷ് കീഴാറ്റൂർ എന്നിവർ ചേർന്നാണ് പാമ്പിനെ മോചിപ്പിച്ചത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ടതായതിനാൽ അതിനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
