പെരിന്തൽമണ്ണ ആലിക്കൽ കോളനിയിലെ മാലിന്യകൂമ്പാരം ജനജീവിതം ദുരിതത്തിലാക്കുന്നു.

Share to



Perinthalmanna Radio
Date: 09-05-2024

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ടൗണിന്റെ ഹൃദയ ഭാഗമായ 33-ാം വാർഡിൽ ഉൾപ്പെട്ട  ആലിക്കൽ കോളനി നിവാസികൾ പ്രദേശത്തെ മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ബൈപ്പാസിൽ നിന്നും പെരിന്തൽമണ്ണ ടൗണിലെ  ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിക്കും മറ്റും  എത്തിപ്പെടാൻ യാത്രക്കാർ നടപ്പാതയായി ഉപയോഗിക്കുന്ന  പ്രദേശം കൂടിയാണ് പ്രസ്തുത ഭാഗം . ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികളും പരിസരവാസികളും അനിയന്ത്രിതമായി പുറംതള്ളുന്ന മാലിന്യം  കൃത്യമായി ശേഖരിക്കപ്പെടാത്തതാണ്  പ്രദേശ വാസികളുടെ ഈ ദുരിതത്തിന് കാരണം രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണിത്. അഥിതി തൊഴിലാളികൾ കോട്ടേഴ്സുകളിൽ തിങ്ങിപ്പാർക്കുന്നതിനാലാണ് സാഹചര്യം കൂടുതൽ ദുസ്സഹമായി തീരുന്നതെന്നാണ് പരിസരവാസികളുടെ വിലയിരുത്തൽ.  ജലജന്യ രോഗ ഭീതിയിലാണ് കോളനി നിവാസികൾ റോഡിന്റെ ഇരു വശങ്ങളിലായി കുമിഞ്ഞ് കൂടിയ മാലിന്യങ്ങളും മറ്റും നീക്കുന്നതിനായുള്ള സ്ഥിരസ്വഭാവമുള്ള സംവിധാനങ്ങാണ് ആവശ്യം. പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും  ഉണ്ടായിട്ടില്ല. സിസിടിവി സ്ഥാപിക്കുന്നത് അടക്കമുള്ള പരിഹാര ക്രിയകൾക്കായി അധികൃതർ  കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ്   വാർഡ് നിവാസികൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *