
Perinthalmanna Radio
Date: 10-05-2024
പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന ആണ്ടു നേർച്ചയുടെ സമാപന പരിപാടികൾ മെയ് 16 മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട്
മെയ് 16ന് രാത്രി 7:00 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശരീഫ് റഹ്‌മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും. 17ന് രാത്രി 7:00 മണിക്ക് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥന മജ്‌ലിസിന് നേതൃത്വം നൽകും.18ന് വൈകിട്ട് 4:00 മണിക്ക് സ്നേഹ സംഗമം നടക്കും. 19ന് രാവിലെ 9:00 മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന് 10:30ന് ജാതിമത ഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമാക്കും. കയിഞ്ഞ ജനുവരി 15ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിച്ചതോടെയാണ് നേർച്ചക്ക് തുടക്കമായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
