പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 13-05-2024

പെരിന്തൽമണ്ണ: തൂതപ്പൂരവും തൂത കാളവേലയോടും അനുബന്ധിച്ച്  പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് ആറു മുതൽ പുലർച്ചെ രണ്ടു മണിവരെയും നാളെ (ചൊവ്വാഴ്ച) വൈകീട്ട് മൂന്നുമുതൽ രാത്രി 10 മണിവരെയും ഗതാഗത നിയന്ത്രണമുണ്ടാകും

പാലക്കാട് ഭാഗങ്ങളിൽനിന്നു പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കച്ചേരിക്കുന്ന്, ചെർപ്പുളശ്ശേരി, നെല്ലായ സിറ്റി, മാവുണ്ടിരിക്കടവ്, മുതുകുറുശ്ശി ഏലംകുളം, ചെറുകര വഴി യാത്ര നടത്തണം.
പെരിന്തൽമണ്ണ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെറുകര വഴി ഏലംകുളം, മുതുകുറുശ്ശി, മാവുണ്ടിരിക്കടവ് നെല്ലായസിറ്റി വഴി യാത്ര നടത്തണം.
ആനമങ്ങാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മണലായ റോഡുവഴി മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴിയും തിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു.

………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *