വേനൽച്ചൂടിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു

Share to

Perinthalmanna Radio
Date: 14-05-2024

മലപ്പുറം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി മുതൽ മേയ് ആദ്യവാരം വരെയുള്ള കണക്കു പ്രകാരം 30% സന്ദർശകർ കുറഞ്ഞു. ജില്ലയിലെ പ്രധാന ആകർഷണമായ കോട്ടക്കുന്നിലാണ് സഞ്ചാരികളുടെ വരവ് ഏറ്റവും കുറഞ്ഞത്. വൈകിട്ട് 6ന് ശേഷമാണ് പലയിടത്തും കുറച്ചെങ്കിലും പേരെത്തുന്നത്.

പകൽ മാത്രം പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായി. കോവിഡ് പ്രതിസന്ധിക്കു ശേഷം ഏറ്റവും കുറവ് സഞ്ചാരികളെത്തിയത് ഈ വർഷമാണെന്ന് ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര പറഞ്ഞു.കേരളാകുണ്ട് വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിലവിൽ 400ൽ താഴെ പ്പേരാണ് എത്തുന്നത്. നേരത്തേ 600ൽ ഏറെപ്പേർ എത്തിയ സ്ഥാനത്താണിത്. പടിഞ്ഞാറേക്കരയിൽ 1000 പേരെങ്കിലുമെത്തിയിരുന്ന സ്ഥാനത്ത് നിലവിൽ പകുതിയായി കുറഞ്ഞു. നിള പാർക്കിലും സ്ഥിതി വ്യത്യസ്തമല്ല. കോട്ടക്കുന്നിൽ സ്ഥിരം സന്ദർശകരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്. നിലമ്പൂരിനു സമീപം ആഢ്യൻ പാറയിലും ദിനംപ്രതി വിനോദസഞ്ചാരികളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. 300ൽ താഴെപ്പേരാണ് ഇപ്പോഴെത്തുന്നത്. വേനൽമഴ ലഭിച്ച് ചൂട് കുറഞ്ഞതോടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *