
Perinthalmanna Radio
Date: 16-05-2024
പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന ആണ്ടു നേർച്ചയുടെ സമാപന പരിപാടികൾക്ക് ഇന്ന് (വ്യാഴാഴ്ച) തുടക്കം. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് (വ്യാഴാഴ്ച) രാത്രി 7:00 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശരീഫ് റഹ്മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി 7:00മണിക്ക് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകും. ശനിയാഴ്ച വൈകിട്ട് 4:00മണിക്ക് നടക്കുന്ന സ്നേഹ സംഗമം ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും. മൊടപ്പിലപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്,
ഫരീദ് റഹ്മാനി കാളികാവ് എന്നിവർ പ്രഭാഷണം നടത്തും.
ഞായർ രാവിലെ 9:00 മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന്10:30ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചക്ക് സമാപനമാക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
