ഒടമലയിൽ തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

Share to

Perinthalmanna Radio
Date: 16-05-2024

പെരിന്തൽമണ്ണ: ഇന്ന് രാവിലെ മുതലാണ് ഒടമല ഭാഗത്തുള്ളവർക്ക് തെരുവ് നായയുടെ ആക്രമണമേറ്റത്. വളാംകുളം, ഒടമല ഭാഗത്തുള്ളവർക്ക് കടിയേറ്റതായാണ് വിവരം. കൂടുതലും കടിയേറ്റത് കുട്ടികൾക്കാണ്. വീടുകളിലേക്ക് കയറി വന്ന് കുട്ടികൾ അടക്കമുള്ളവരെ കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. കടിയേറ്റവരെല്ലാം പെരിന്തൽമണ്ണയിൽ ചികിത്സ തേടിയിട്ടുണ്ട്. പേ വിശ ബാധയുള്ള നായയെപ്പോലെ ലക്ഷണങ്ങളുണ്ട് കടിച്ച നായക്കെന്നും കടിയേറ്റ കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. നായയെ ഉച്ച സമയമായിട്ടും പിടികൂടാനായിട്ടില്ല. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *