പുലാമന്തോൾ പാലത്തിലെ ടാറിംഗ് അടർന്ന് പോകുന്നതായി പരാതി

Share to

Perinthalmanna Radio
Date: 17-05-2024

പുലാമന്തോൾ: ഏറെ നാളത്തെ മുറവിളിക്ക് ഒടുവിൽ രണ്ടു മാസം മുൻപ്  നവീകരിച്ച  പുലാമന്തോൾ പാലത്തിലെ  ടാറിംഗ് അടർന്ന് പോകുന്നതായി പരാതി.  പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ പാലക്കാട് ജില്ലയേയും മലപ്പുറം ജില്ലയേയും ബന്ധിപ്പിക്കുന്ന  പുലാമന്തോൾ  പാലത്തിലെ  ടാറിംഗ് അടർന്നും സ്പാനുകൾക്ക് ഇടയിലെ ജോയിന്റ് ബുഷിംഗ് തകർന്നും വർഷങ്ങളോളം യാത്രാ ദുരിതം നേരിട്ട പുലാമന്തോൾ പാലത്തിൽ  ഈ കഴിഞ്ഞ  ഫെബ്രുവരിയിലാണ് പൂർണ്ണമായും അടച്ചിട്ട്  നവീകരണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും തുറന്ന് കൊടുത്തത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി മഴ പെയ്തതോടെ വീണ്ടും  റോഡിൻ്റെ അരികുകളിൽ ടാറിംഗ് അടർന്ന് പോകുന്നതായി കണ്ടെത്തിയത്. 2003ൽ  പുതുതായി നിർമ്മിച്ച പാലം 12 വർഷമായപ്പോഴേക്കും പാലത്തിലെ ടാറിംങ്ങും സ്പാനുകൾകിടയിലുള്ള ബുഷിംഗ് തകരുകയും പാലത്തിലൂടെയുള്ള യാത്ര  ദുസ്സഹമാവുകയും ചെയ്തത്  മൂലം നിരവധി അപകടങ്ങൾക്ക് പാലം സാക്ഷിയാവേണ്ടി വന്നു. വർഷങ്ങൾ നീണ്ട മുറവിളികൾക്കു ശേഷം 2023 അവസാനത്തിൽ പാലത്തിലെ ടാറിംഗ് പൂർണ്ണമായും നീക്കം ചെയ്യുകയും പുതിയ ടാറിംഗിനും  ജോയൻ്റ് ബുഷ് മാറ്റി സ്ഥാപിക്കാനും തീരുമാനമായി. 2024  ജനുവരി ആദ്യവാരം പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ച് പാലത്തിൻ്റെ പുനരുദ്ധാരണം തുടങ്ങി. 53 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് . ഈ തുക വളരെ കൂടുതലാണെന്ന് അന്നു തന്നെ പൊതുജനങ്ങൾക്ക് ഇടയിൽ ആക്ഷേപം ഉണ്ടായിരുന്നു. ഫെബ്രുവരി ആദ്യവാരം തന്നെ പാലം പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു .പാലം അടച്ചിട്ടതിനാൽ സമീപ പ്രദേശത്തുള്ള ജനങ്ങൾ വളരെ പ്രയാസം നേരിടേണ്ടി വന്നു കേവലം മൂന്നു മാസത്തെ ആയുസ്സ് മാത്രമാണ് പാലത്തിലെ  ടാറിംഗിനുണ്ടായുള്ളു. സാധാരണ മഴകാലത്ത് റോഡ് പണി ചെയ്താൽ ടാറിംഗ് കേടുവരാറുണ്ട്. കുറഞ്ഞ നാളുകൾ കൊണ്ട് ടാറിംഗ് തകർന്നത് ഗുണനിലവാരം കുറഞ്ഞ മെറ്റിരിയൽ ഉപയോഗിച്ചത് കൊണ്ടായിരിക്കും എന്നാണ് പൊതുവായ അഭിപ്രായം. പാലം പണിയുടെ കരാറുകാരന് എതിരെയും, പാലം പണിയുടെ ഗുണനിലവാരം നോക്കാൻ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കേസെടുത്ത് അന്വേഷണം വേണമെന്നാണ് പുലാമന്തോൾ പഞ്ചായത്ത് SDPI നേത്രത്തിൽ ആവശ്യപെടുന്നത്. മഴ ശക്തിയാവുന്നതിനു മുൻപ് ടാറിംഗ്  തകരാറ് പരിഹരിക്കണമെന്നും അല്ലെങ്കിൽ പൊതു ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും  പുലാമന്തോൾ പഞ്ചായത്ത് SDPI ഭാരവാഹികൾ പറഞ്ഞു  പദ്ധതി പ്രദേശം SDPI പഞ്ചായത്ത് നേതൃത്വം സന്ദർശിച്ചു .ബന്ധപ്പെട്ടവർക്ക്  പാലത്തിലെ ടാറിംഗ് അടർന്നത് സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ടിവർ .സൈദ് പുലാമന്തോൾ , സാദിഖ് ചെമ്മലശ്ശേരി, ഇസ്മായിൽ കട്ടുപ്പാറ അഷ്റഫ് പാലൂർ എന്നിവർ സന്നിഹിതരായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *