മാലിന്യ സംഭരണകേന്ദ്രം നിറഞ്ഞതോടെ അങ്ങാടിപ്പുറത്ത് മാലിന്യ ശേഖരണം പ്രതിസന്ധിയിൽ

Share to

Perinthalmanna Radio
Date: 18-05-2024

അങ്ങാടിപ്പുറം ∙ നിലവിലുള്ള മാലിന്യ സംഭരണകേന്ദ്രം നിറഞ്ഞതോടെ അങ്ങാടിപ്പുറം പഞ്ചായത്തിൽ മാലിന്യ സംഭരണം പ്രതിസന്ധിയിലായി. വീടുകളിൽനിന്ന് ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ വലമ്പൂരിൽ സ്ഥലം വാടകയ്‌ക്ക് എടുത്ത് അവിടെയാണു സംഭരിക്കുന്നത്. ഇവിടെ നിന്ന് ക്ലീൻ കേരള കമ്പനിയാണ് മാലിന്യം കൊണ്ടു പോകേണ്ടത്.

ക്ലീൻ കേരളയ്ക്ക് മാത്രമേ ഇവ കൈമാറാവൂ എന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ കമ്പനി കൃത്യമായി മാലിന്യം കൊണ്ടു പോകാത്തതാണ് പ്രതിസന്ധി. വീടുകളിൽനിന്ന് സംഭരിച്ച മാലിന്യം ഇവിടെ സ്ഥലമില്ലാത്തതിനാൽ ചാക്കുകളിലാക്കി പലയിടങ്ങളിലായി റോ‍ഡരുകുകളിൽ സംഭരിച്ചു വച്ചിരിക്കുകയാണ്. കൂടുതൽ സ്ഥലം വാടകയ്ക്ക് എടുത്ത് സംഭരണകേന്ദ്രത്തിന്റെ വിസ്‌തൃതി വർധിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം നടക്കുന്നില്ല.

ഇതിനായി ഭൂമി വിലയ്‌ക്ക് വാങ്ങാനുള്ള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളില്ലാത്തതു പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ പറഞ്ഞു.

മാലിന്യം കൊണ്ട പോകാൻ മറ്റു പല കമ്പനികളും തയാറാണെങ്കിലും സർക്കാരിന്റെ പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *