മക്കരപറമ്പില്‍ വന്‍ അഗ്നിബാധ; ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു

Share to

Perinthalmanna Radio
Date: 18-05-2024

മക്കരപറമ്പില്‍ വന്‍ അഗ്നിബാധ ഫർണിച്ചർ കട കത്തിനശിച്ചു. കോഴിക്കോട്- പാലക്കാട് ദേശീയ പാതയോരത്തെ കടയിലാണ് വന്‍ തീപിടിത്തമുണ്ടായത്.
ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്. രണ്ടു നില പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിൽ  നിന്നുമുള്ള 5 ഫയർ യൂണിറ്റ് വാഹനങ്ങൾ വന്നു തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വൻ നാശനഷ്ട്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *