ഒടമലയിൽ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Share to

Perinthalmanna Radio
Date: 18-05-2024

ആലിപ്പറമ്പ് : ഗ്രാമപ്പഞ്ചായത്തിലെ ഒടമല, വളാംകുളം വാർഡുകളിൽ കുട്ടികളടക്കം ഒട്ടേറെപ്പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നാട്ടുകാർ പിടികൂടിയ നായയെ തൃശ്ശൂർ മണ്ണുത്തിയിലെ ഗവ. ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പേ സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റവർ, നായയെ സ്പർശിച്ചവർ, കടിയേറ്റ കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രക്ഷിതാക്കൾ എന്നിവർ പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രിയിലോ മഞ്ചേരി മെഡിക്കൽ കോളേജിലോ ചികിത്സ തേടണം.

പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡംഗം സി.ടി. നൗഷാദലി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിബിൻ, ജെ.പി.എച്ച്.എൻ. ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.

നായയുടെ കടിയേറ്റ ഒടമല പാവുട്ടക്കുന്നത്ത് ഹബീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് ഷാഫീൻ(മൂന്നര) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒടമല കളത്തിൽ ഷാഫിയുടെ മകൾ ഫാത്തിമ നസ്മിൻ(5) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടിയേറ്റ മറ്റുള്ളവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്ന് കുത്തിവെപ്പെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *