
Perinthalmanna Radio
Date: 19-05-2024
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകൽ മൂന്നുദിവസം പിന്നിടുമ്പോൾ എസ്.എസ്.എൽ.സി. വിജയിച്ചവരിൽ 70 ശതമാനത്തോളംപേർ അപേക്ഷിച്ചുകഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരംവരെ ആകെ 3,09,033 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരിൽ 2.89 ലക്ഷവും എസ്.എസ്.എൽ.സി.ക്കാരാണ്. ഇത്തവണ എസ്.എസ്.എൽ.സി. കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യതനേടിയത് 4,25,565 കുട്ടികളാണ്. കേന്ദ്ര സിലബസിൽ നിന്നുള്ള ഇരുപതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ സി.ബി.എസ്.ഇ.യിൽനിന്നാണ് കൂടുതൽ അപേക്ഷകർ.
വ്യാഴാഴ്ച രാവിലെയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ശക്തികൂടിയ സെർവർ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനാൽ മുൻവർഷങ്ങളിലെപ്പോലെ അപേക്ഷ നൽകാൻ തടസ്സങ്ങളില്ല. വളരെ വേഗം വിവരസമർപ്പണം നടത്താനാകുന്നുണ്ട്. ഇടയ്ക്ക് സെർവർ നിശ്ചലമാകുന്നതായ പതിവു പരാതിയുമില്ല.
26 വരെ അപേക്ഷ സ്വീകരിക്കും. മുൻപ്, കേന്ദ്ര സിലബസിലെ പത്താം ക്ലാസ് ഫലം വൈകുന്നതിനാലും അപേക്ഷ സമർപ്പണത്തിലെ തടസ്സം കാരണവും അവസാന തീയതി പലപ്രാവശ്യം നീട്ടേണ്ടിവന്നിട്ടുണ്ട്. ഇത്തവണ ഈ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ മുൻ നിശ്ചയപ്രകാരം പ്രവേശന നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഹയർസെക്കൻഡറി വകുപ്പിന്റെ പ്രതീക്ഷ. മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. കുറവ് കാസർകോട് ജില്ലയിലും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
