മേൽപ്പാലത്തിന് അടിവശത്തെ പൂന്തോട്ടവും പാർക്കും പദ്ധതി ഉപേക്ഷിച്ചതായി എം.എൽ.എ

Share to

Perinthalmanna Radio
Date: 22-05-2024

അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപ്പാലം യാഥാർഥ്യമായിട്ട് വർഷങ്ങളേറെയായെങ്കിലും മേൽപ്പാലത്തിന് അടിവശത്തും അനുബന്ധ റോഡിനോടുമുള്ള അവഗണനയ്ക്ക് ഇനിയും പരിഹാരമില്ല. മേൽപ്പാലത്തിന് അടിവശത്ത് പൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കുമാക്കി മാറ്റി വൃത്തിയായി ഉപയോഗപ്പെടുത്താനായി 25 ലക്ഷത്തിന്റെ ഒരു പ്രോജക്ട് മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ അത് പിൻവലിച്ചതായി എം.എൽ.എ. അറിയിച്ചു.പദ്ധതിക്ക് സർക്കാർ അനുമതി ലഭ്യമല്ലാത്തതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആർ.ഒ.ബി.യുടെ കീഴിൽ സംസ്ഥാനത്ത് എവിടെയും ഇതുപോലുള്ള പദ്ധതികൾക്ക് അനുമതിയില്ലെന്നും അതിനാൽതന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽനിന്ന് പിന്മാറുകയാണെന്നുമാണ് എം.എൽ.എ.യുടെ അറിയിപ്പിലുള്ളത്.

മേൽപ്പാലത്തിന് അടിവശം ഇപ്പോഴും വൃത്തിഹീനമായ അവസ്ഥയിലാണ്. പല ഭാഗവും മാലിന്യം തള്ളിയിടുന്ന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

മേൽപ്പാലത്തിന് അടിവശത്ത് മുതുവറക്കുളം ഭാഗത്തുനിന്ന് തുടങ്ങി പാലം അവസാനിക്കുന്നതുവരെ ഏറെ മലിനമായ അവസ്ഥയിലാണ്. പഞ്ചായത്ത് പലതവണ വൃത്തിയാക്കിയാലും ഇവിടെയുള്ള മാലിന്യനിക്ഷേപം തുടരുകയാണ്.ക്യാമറ സ്ഥാപിക്കണമെന്ന റെസിഡെൻസ് അസോസിയേഷന്റെ ആവശ്യവും അധികൃതർ അംഗീകരിക്കുന്നില്ല.

പാലത്തിനടിവശം പാർക്കിങ് ഏരിയ ആക്കുന്നതടക്കമുള്ള സാധ്യതകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ കാര്യമാക്കുന്നില്ലെന്നാണ് ഗ്രാമിക റെസിഡെൻസ് അസോസിയേഷന്റെ ആക്ഷേപം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *