
Perinthalmanna Radio
Date: 23-05-2024
പെരിന്തൽമണ്ണ: മെയ് 25- ലോക ഫുട്ബോൾ ദിനത്തോട് അനുബന്ധിച്ച് കലാ – കായിക രംഗത്തും , ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലുള്ള പെരിന്തൽമണ്ണയിലെ കാദർ ആൻ്റ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബ് പഴയ കാല 25- ളം ഫുട്ബോൾ താരങ്ങളെ ആദരിക്കുന്നു. കാലത്ത് 7:30ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്പ്, സതീശൻ കൊച്ചിൻ കസ്റ്റംസ്, വത്സലൻ പാലക്കാട്, ദേവരാജൻ കോഴിക്കോട്, നിലമ്പൂർ മാനുപ്പ, അഹമ്മദ് കുട്ടി മലപ്പുറം, കെ വി അബൂട്ടി അരീക്കോട്, അഷറഫ് മമ്പാട്, തുടങ്ങി പഴയകാല ഫുട്ബോൾ താരമായ കൊല നാരായണൻ, യൂണിവേഴ്സിറ്റി താരമായ കെടി ഹൈദർ, റെയിൽവേ താരം ബാലൻ ചെർപ്പുളശ്ശേരി, റിട്ടയേർഡ് എസ്പി യു അബ്ദുൽ കരീം, ഉമ്മർ തയ്യിൽ മങ്കട, ആർ വിനയൻ കോഴിക്കോട്, ഹംസക്കോയ കോഴിക്കോട് എന്നിവരെയും പെരിന്തൽമണ്ണയിലെ പഴയകാല ഫുട്ബോൾ താരങ്ങളായ പച്ചീരി ഹാരിസ് ചെർപ്പുളശ്ശേരി, അസീസ് എന്നിവരെ ആദരിക്കും. ഇതിൻ്റെ ഭാഗമായി നെഹ്റു സ്റ്റേഡിയത്തിൽ 50 വയസ്സിനു മുകളിലുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു ഫുട്ബോൾ പ്രദർശന മത്സരവും നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് ക്ലബ്ബ് പ്രസിഡണ്ട് സി മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച് മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം എന്നിവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
