സ്‌കൂള്‍ തുറക്കാൻ 10 ദിവസം;  ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി

Share to

Perinthalmanna Radio
Date: 23-05-2024

മലപ്പുറം: സ്‌കൂള്‍ തുറക്കാൻ 10 ദിവസം മാത്രം ശേഷിക്കേ ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീർക്കല്‍, സ്കൂള്‍ ബസ് ഡ്രൈവർമാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, ശുചിത്വം ഉറപ്പാക്കല്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 31നുള്ളില്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ ക്ലാസുകള്‍ ആരംഭിക്കാനാവൂ. സ്‌കൂള്‍ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കില്‍ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെടണം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേല്‍ക്കൂര, കതക്, ജനല്‍, തടിപ്പണികള്‍, ഫയർ ആൻഡ് സേഫ്റ്റി എല്ലാം പരിശോധിക്കും.

ഇതു കൂടാതെ, 31നകം എല്ലാ സ്‌കൂള്‍ ബസ് ഡ്രൈവർമാരും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. അലക്ഷ്യമായി മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ ക്രമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കും.

40 ശതമാനം കേന്ദ്ര വിഹിതവും 60 ശതമാനം സംസ്ഥാന വിഹിതവും അടങ്ങുന്നതാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി. എന്നാല്‍, കഴിഞ്ഞ വർഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള തുക സർക്കാർ നല്‍കാത്തതിനാല്‍ പ്രധാനാദ്ധ്യാപകർ പലിശയ്ക്ക് പണമെടുത്ത് ഭക്ഷണം നല്‍കുന്ന സ്ഥിതിയായിരുന്നു. മാർച്ച്‌ വരെയുള്ള കുടിശ്ശിക സർക്കാർ കൊടുത്ത് തീർത്തിട്ടുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 20 വിദ്യാർത്ഥികള്‍ക്ക് ഒരു അദ്ധ്യാപകൻ, ആറ് മുതല്‍ എട്ട് വരെ 35 പേർക്ക് ഒരു അദ്ധ്യാപകൻ, ഒൻപത് മുതല്‍ 10 വരെ 45 പേർക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് കണക്ക്. സ്‌കൂള്‍ തുറന്ന് ആറ് പ്രവൃത്തി ദിനങ്ങള്‍ക്ക് ശേഷമാണ് വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമെങ്കില്‍ നിയമിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *