
Perinthalmanna Radio
Date: 24-05-2024
കോട്ടയം: മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീർഘകാലങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദ ഭൈരവി, അണ്ണൻ തമ്പി, കിംഗ് ലയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
