സംസ്ഥാനത്തെ ദേശീയപാതയിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു

Share to

Perinthalmanna Radio
Date: 25-05-2024

സംസ്ഥാനത്തെ ദേശീയ പാതകളിൽ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 100 ആയി കുറച്ചു. ഡ്രൈവറെ കൂടാതെ എട്ട് സീറ്റിൽ അധികമില്ലാത്ത വാഹനങ്ങളുടെ വേഗ പരിധിയാണ് 100 കിലോ മീറ്ററാക്കിയത്.
ഡ്രൈവറെ കൂടാതെ ഒമ്പതോ അതിൽ കൂടുതലോ സീറ്റുള്ള വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററാക്കി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ഗതാഗത വകുപ്പാണ് വേഗം പരിഷ്കരിച്ചത്. ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനവുമിറക്കി.

2023 ഏപ്രിലിലാണ് ദേശീയ പാതകളിലെ വാഹനവേഗം മണിക്കൂറിൽ 110 കിലോമീറ്ററായി നിശ്ചയിച്ചത്. അതിന് മുമ്പ് അനുവദനീയ വേഗം പരമാവധി 80 കിലോമീറ്ററായിരുന്നു. അതേ സമയം ദേശീയപാത അതോറിറ്റി ദേശീയ പാതകളിലെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററാക്കി നിജപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാനവും ദേഭഗതി വരുത്തുന്നത്.

പുതിയ മാറ്റം

ദേശീയപാതയിലെ പരമാവധി വേഗം:

ഒമ്പതു വരെ സീറ്റുള്ളവ:
100 കി.മീ (നേരത്തെ 110 കി.മീ)
ഒമ്പതിൽ കൂടുതൽ സീറ്റുള്ളവ:
90 കി.മീ. ( നേരത്തെ 95 കി.മീ.)
ഒമ്പത് വരെ സീറ്റുള്ള
വാഹനങ്ങൾ
എം.സി റോഡ്, നാലുവരി
സംസ്ഥാന പാത: 90 കി.മീ.
മറ്റ് സംസ്ഥാനപാതകൾ,
പ്രധാന ജില്ല റോഡുകൾ: 80 കി.മീ.
മറ്റു റോഡുകൾ: 70 കി.മീ.
നഗരറോഡുകൾ: 50 കി.മീ
ഒമ്പതു സീറ്റിനു മുകളിലുള്ളവ (ലൈറ്റ്-മീഡിയം-ഹെവി):
എം.സി റോഡ്, നാലുവരി
സംസ്ഥാനപാത: 85 കി.മീ.
മറ്റു സംസ്ഥാന പാതകൾ, പ്രധാന ജില്ല റോഡുകൾ: 80 കി.മീ.
മറ്റു റോഡുകൾ: 70 കി.മീ
നഗരറോഡുകൾ: 50 കി.മീ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *