സ്കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ പരിശീലനം നൽകി

Share to

Perinthalmanna Radio
Date: 26-05-2024

പെരിന്തൽമണ്ണ ∙ താലൂക്കിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടർ വാഹന വകുപ്പ് റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സുരക്ഷാ പരിശീലനവും ബോധവൽക്കരണവും നടത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ പി.ജെ.റെജി ഉദ്ഘാടനം ചെയ്‌തു. ജോയിന്റ് ആർടിഒ എം.രമേശ്, അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ മയിൽരാജ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മൺസൂൺകാല വാഹന പരിശോധനയുടെ താലൂക്ക്‌തല ഉദ്ഘാടനവും നടന്നു. ഡ്രൈവർമാർക്കു സർട്ടിഫിക്കറ്റുകൾ നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *