പെരിന്തൽമണ്ണ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നാളെ മുതൽ

Share to

Perinthalmanna Radio
Date: 28-05-2024

പെരിന്തൽമണ്ണ: സ്കൂൾ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി പെരിന്തൽമണ്ണ താലൂക്കിലെ സ്കൂൾ ബസ്സുകളുടെ സുരക്ഷാ പരിശോധന നാളെ (29.05-2024) ബുധനാഴ്ച രാവിലെ 8:30 മുതൽ തറയിൽ  സ്റ്റാൻിൽ വെച്ച് നടത്തുന്നതാണെന്ന് ജോയിന്റ് ആർ. ടി. ഒ അറിയിച്ചു. എല്ലാ സ്കൂൾ ബസ് ഡ്രൈവർമാരും ബസ്സിന്റെ രേഖകളും 24.05.2024 ലെ പരിശീലനത്തിൽ പങ്കെടുത്തതിൻ്റെ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം പരിശോധനയക്ക് എത്തിച്ചേരേണ്ടതാണ്. 01.06.2024 വരെ വാഹന പരിശോധന നടത്തുന്നതാണ്. 24.05.2024 ലെ പരിശീലന ക്ലാസ്സിൽ പങ്കെടുക്കുവാൻ സാധിക്കാത്ത സകൂൾ ബസ്സ് ഡ്രൈവർമാർക്ക് 31-05-2024 (വെള്ളിയാഴ്ച)ൽ ഒരു പരിശീലന ക്ലാസ്സ് കൂടി  സംഘടിപ്പിക്കുന്നു. സ്ഥലം ISS സ്കൂൾ പൊന്ന്യാകുർശ്ശി . സമയം 2.30PM. മുൻ പരിശീലനത്തിൽ പങ്കെടുക്കുവാൻ കഴിയാത്ത മുഴുവൻ സ്കൂൾ ബസ് ഡ്രൈവർമാരും   നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *