നെടുങ്കയം ഇക്കോടൂറിസം കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു

Share to

Perinthalmanna Radio
Date: 30-05-2024

നിലമ്പൂർ: നെടുങ്കയം ഇക്കോടൂറിസം കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് വനം വകുപ്പ്.ക്യാമ്ബിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ നെടുങ്കയം കടവില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നരമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറന്ന് നല്‍കിയത്.

കരുളായി റേഞ്ച് ഓഫിസര്‍ മുജീബ് റഹ്‌മാനാണ് വിനോദ സഞ്ചാര കേന്ദ്രം തുറന്ന് കൊടുക്കുന്ന കാര്യം അറിയിച്ചത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍, സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ച്‌ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് വനംവകുപ്പ് നടപടി.

കഴിഞ്ഞ ഫെബ്രുവരി ഒമ്ബതിനാണ് ക്യാമ്ബിനെത്തിയ രണ്ട് കുട്ടികള്‍ കരിമ്ബുഴയുടെ നെടുങ്കയം കടവില്‍ മുങ്ങി മരിച്ചത്. ഈ സംഭവത്തില്‍ അധ്യാപകര്‍ക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരേ നിലവില്‍ കേസുണ്ട്. സാധാരണ വേനല്‍കാലത്ത് കാട്ടുതീ ഭീഷണിയും പുഴ മലിനപ്പെടുന്നതും കണക്കിലെടുത്ത് നെടുങ്കയം ടൂറിസംകേന്ദ്രം ഫെബ്രുവരി 15ന് അടയ്ക്കാറുണ്ട്.

കുട്ടികള്‍ മുങ്ങിമരിച്ച സാഹചര്യത്തിലാണ് ഈ വര്‍ഷം നാല് ദിവസം മുന്‍പേ അടച്ചത്. കുട്ടികള്‍ അപകടത്തില്‍പ്പെട്ട കടവ്, പാലത്തിന്‍റെ കവാടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടവില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *