
Perinthalmanna Radio
Date: 02-06-2024
പെരിന്തൽമണ്ണ: വില്ലേജ് ഓഫിസിനു എതിർ വശത്തുള്ള ഓട്ടോ പാർക്കിലെ തൊഴിലാളികൾക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ചില്ലകൾ വെട്ടി നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീഴാവുന്ന നിലയിലായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന ചിലകളാണ് വെട്ടി നീക്കിയത്. ഇതിനു സമീപത്തായി നിന്നിരുന്ന ഓട്ടോ തൊഴിലാളികളുടെ പേടിയോടെയായിരുന്നു മഴയത്തും കാറ്റിലും ഇതിന്റെ ചുവട്ടിൽ നിന്നിരുന്നത്. ഇവരുടെ ആവിശ്യാർത്ഥം പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ പി. സി ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ധൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, ഗിരീഷ് കീഴാറ്റൂർ, നിതു ചെറുകര, നിസാം മാനത്തുമംഗലം, യദുകൃഷ്ണ, ശ്രീജ ആനമങ്ങാട്, റീന ചെർപ്പുള്ളശ്ശേരി, രവീന്ദ്രൻ പാതായിക്കര, നൗഷാദ് പൂപ്പലം, ജസ്ന എരവിമംഗലം, വാഹിദ അബു, ഷിബു പുലാമന്തോൾ എന്നിവർ ചേർന്നാണ് ചില്ലകൾ വെട്ടി നീക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
