വോട്ടെണ്ണല്‍ തുടങ്ങി

Share to

Perinthalmanna Radio
Date: 04-06-2024

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ വോട്ടെണ്ണൽ ആരംഭിച്ചു. ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തിൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്‌​ട്രോ​ങ് റൂ​മു​ക​ൾ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ തു​റന്നു. രാ​വി​ലെ എ​ട്ടി​നാണ് വോട്ടെണ്ണൽ​ ആ​രം​ഭി​ച്ചത്. ആ​ദ്യ ഫ​ല​സൂ​ച​ന ഒ​മ്പത് മണിയോടെ ല​ഭി​ക്കും. ഓ​രോ ഘ​ട്ടം പി​ന്നി​ടു​മ്പോ​ഴും ഫ​ല​സൂ​ച​ന പു​റ​ത്തു​വ​രു​മെ​ങ്കി​ലും വി.​വി​പാ​റ്റു​ക​ൾ കൂ​ടി എ​ണ്ണി​ത്തീ​ർ​ന്ന ശേ​ഷ​മാ​ണ് അ​ന്തി​മ​ഫ​ല പ്ര​ഖ്യാ​പ​നം ഉണ്ടാകുക.

കൗ​ണ്ടി​ങ് ഏ​ജ​ന്റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൗ​ണ്ടി​ങ് സൂ​പ്പ​ർ​വൈ​സ​ർ വോ​ട്ടു​യ​ന്ത്രം പ​രി​ശോ​ധി​ച്ച് കേ​ടു​പാ​ടു​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷമാണ് മു​ദ്ര പൊ​ട്ടി​ച്ചത്. ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും (ഇ.​ടി.​പി.​ബി), വീ​ട്ടി​ലി​രു​ന്ന്​ വോ​ട്ടു ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രു​ടെ ത​പാ​ൽ ബാ​ല​റ്റു​ക​ളു​മാണ് ആ​ദ്യം എ​ണ്ണുന്നത്. അ​ടു​ത്തതായി വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും. ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ടു​ക​ൾ എ​ണ്ണാ​ൻ ഒ​രോ ഹാ​ൾ ഉണ്ട്. ഒ​രോ ഹാ​ളി​ലും പ​ര​മാ​വ​ധി 14 മേ​ശ​ക​ൾ ക്ര​മീ​ക​രി​ച്ചിട്ടുണ്ട്. ഓ​രോ മേ​ശ​യ്ക്കും ഒ​രു കൗ​ണ്ടി​ങ് സൂ​പ്പ​ർ വൈസർമാരുമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *