ലീഗിന്റെ പൊന്നാപുരം കോട്ട കാത്ത് സമദാനി; സിപിഎം സ്ഥാനാർഥി പരീക്ഷണം പാളി

Share to

Perinthalmanna Radio
Date: 04-06-2024

മലപ്പുറം: ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി അബ്ദുൾ സമദ് സമദാനി കാത്തു. 1977ന് ശേഷം ലീഗ് സ്ഥാനാർഥികളല്ലാതെ മാറ്റാരും മണ്ഡലത്തിൽ ജയിച്ചിട്ടില്ല. പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ഇ.ടി.മുഹമ്മദ് ബഷീറിനെ മുസ്‍ലിം ലീഗ് ഇത്തവണ മലപ്പുറത്ത് നിയോഗിക്കുകയായിരുന്നു. മലപ്പുറത്ത് നിന്നാണ് സമദാനി പൊന്നാനിയിലേക്കെത്തിയത്. പാർട്ടി ഏൽപ്പിച്ച ദൗത്യം സമദാനി വിജയകരമായി പൂർത്തിയാക്കി. 

സമദാനിയുടെ പൊന്നാനിയിലെ ആദ്യ മത്സരമാണിത്. തുടക്കം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തി. തുടക്കത്തിൽ 5000 വോട്ടിന്റെ ഭൂരിപക്ഷം പിന്നീട് പതിനായിരമായി. 11 മണിയോടെ 50000 കഴിഞ്ഞു. 2:15 മണിക്ക് 2,04,744 ൽ എത്തി. മുൻ മുസ്ലീം ലീഗ് നേതാവ് കെ.എസ്.ഹംസയെ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *