ഏലംകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ  ‘ഹരിതാരാമം’ പദ്ധതിക്ക് തുടക്കമായി

Share to

Perinthalmanna Radio
Date: 05-06-2024

ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ  ‘ഹരിതാരാമം’ പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

വാർഡിലെ വിജനമായ പ്രദേശമായ പാപ്പാറ വടക്കുമുറി ഭാഗത്താണ് പദ്ധതി ആരംഭിച്ചത്. വേസ്റ്റുകൾ വലിച്ചെറിയുന്ന ഈ പ്രദേശത്ത് ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പൂച്ചെടികൾ നട്ട് വൃത്തിയാക്കി.

വരും ദിവസങ്ങളിൽ പ്രദേശത്തെ മുഴുവൻ ഭാഗങ്ങളിലും 100 മരത്തൈകൾ നടുന്നതുമാണ്. പദ്ധതി നാട്ടുകാരുടെയും ക്ലബ്ബ് പ്രവർത്തകരുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെയും  നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സ്ഥലം വൃത്തിയാക്കി തൈകൾ നടുന്നതിന് തീരുമാനമെടുത്തു.

വാർഡ് മെമ്പർ പി.സുധീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എൻ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സമദ് താമരശ്ശേരി, എം.ആർ മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രവീണ. പി. ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. IRTC കോർഡിനേറ്റർ സഫ്ന ജെബിൻ നന്ദി പ്രകാശിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *