പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ്: പുറത്തുനില്‍ക്കുന്നത് 46,053 പേര

Share to

Perinthalmanna Radio
Date: 06-06-2024

മലപ്പുറം: ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി പ്രവേശനം നേടിയത് 36,393 വിദ്യാർത്ഥികള്‍.

82,446 അപേക്ഷകരില്‍ 46,053 പേർക്ക് ആദ്യ ലിസ്റ്റില്‍ ഇടമില്ല. ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളില്‍ തുടർ അലോട്ട്‌മെന്റുകളിലായി പ്രവേശനം നടത്തും.

എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളില്‍ 4,496 പേർ പ്രവേശനം നേടി. 2,731 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 4,727 സീറ്റുകളില്‍ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകള്‍ ഒഴിവുണ്ട്. സ്‌പോർട്സ് ക്വോട്ടയില്‍ 1,908 അപേക്ഷകരില്‍ 1,179 പേർ പ്രവേശനം നേടി. 61 സീറ്റുകള്‍ ബാക്കിയാണ്. ജില്ലാതലത്തില്‍ 85 സർക്കാർ സ്‌കൂളുകളും 22 എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. സർക്കാർ, എയ്ഡഡ് ബാച്ചുകളുടെ എണ്ണം യഥാക്രമം 452, 387 എന്നിങ്ങനെയാണ്.

പ്രവേശനം ഉറപ്പാക്കണം

അലോട്ട്‌മെന്റ് പ്രകാരം യോഗ്യത നേടിയവർ അതത് സ്‌കൂളുകളില്‍ രക്ഷിതാവിനൊപ്പമെത്തി ഏഴിന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.
ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികള്‍ക്ക് സ്ഥിര പ്രവേശനം ലഭിക്കും. ഇവർക്ക് താത്‌കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം ഓപ്ഷനിലല്ല പ്രവേശനം ലഭിച്ചതെങ്കില്‍ താത്കാലിക പ്രവേശനം നേടാം.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

ഇതുവരെ അപേക്ഷിക്കാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ അപേക്ഷിക്കാം.

തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലോ ഫൈനല്‍ കണ്‍ഫർമേഷൻ നല്‍കാത്തതിനാലോ അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാതെ പോയ അപേക്ഷകർക്കുംസപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാം.

ആകെ അപേക്ഷകർ – 82,446
ആകെ സീറ്റുകള്‍ – 49,670
പ്രവേശനം നേടിയവർ – 36,393
ബാക്കിയുള്ള സീറ്റുകള്‍ – 13,814
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *