മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക്

Share to

Perinthalmanna Radio
Date: 07-06-2024

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്‍ഞ ‍ഞായറാഴ്ച വൈകിട്ട് ആറുമണിക്ക്. കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും അന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടിയുമായും നിതീഷ് കുമാറുമായും ബി.ജെ.പി ധാരണയില്‍ എത്തിയിരുന്നു. റെയില്‍വേയ്ക്കായി നിതീഷ് കുമാര്‍ പിടിമുറുക്കിയിട്ടുണ്ട്. ആന്ധ്രയ്ക്കായി പ്രത്യേക പാക്കേജെന്ന ആവശ്യം അംഗീകരിച്ചതോടെ ലോക്സഭ സ്പീക്കര്‍ സ്ഥാനത്തിനായുള്ള കടുംപിടിത്തം ചന്ദ്രബാബു നായിഡുവും ഉപേക്ഷിച്ചു. ശിവസേന ഷിന്‍ഡെ പക്ഷവും കാബിനറ്റ് മന്ത്രിയടക്കം മൂന്ന് സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാവിലെ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ പാര്‍ലമെന്‍ററി യോഗത്തില്‍ നരേന്ദ്രമോദിയെ എന്‍.ഡി.എ നേതാവായി തിരഞ്ഞെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തപ്പോള്‍ അമിത്ഷായാണ് പിന്‍താങ്ങിയത്.

നിതീഷ് കുമാറും തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും മോദിക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുഴുവന്‍ സമയവും മോദിക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് നിതീഷ് കുമാറിന് നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ നഷ്ടമായ സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നും മോദിക്കായി വേണ്ടതെല്ലാം ചെയ്തു നല്‍കുമെന്നും ചന്ദ്രബാബു നായിഡുവും പറഞ്ഞു. ജനങ്ങള്‍ എന്‍.ഡി.എയില്‍ വിശ്വാസമര്‍പ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *