
Perinthalmanna Radio
Date: 08-06-2024
അങ്ങാടിപ്പുറം: തിരൂർക്കാട് പുളിയിലക്കുളം എം.എൽഎയും പഞ്ചായത്തും ഫണ്ട് വകയിരുത്തി വൃത്തിയാക്കി. 35 ലക്ഷം രൂപ ചെലവിട്ട് കുളത്തിന് സൈഡ് ഭിത്തിയും പടികളും നിർമിച്ചു. 16 സെന്റ് സ്ഥലത്ത് വിശാലമായി കിടക്കുന്ന പൊതുകുളം സംരക്ഷിക്കണമെന്നത് ഏറെ ക്കാലമായി ഉയർന്ന ആവശ്യമാണ്. മഞ്ഞളാം കുഴി അലി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 15 ലക്ഷവും നീക്കി വെച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കാർഷിക ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകൾ മുമ്പ് നിർമിച്ചതാണ് കുളം. പായലും ചപ്പും നിറഞ്ഞ് നാശത്തിന്റെ വക്കിലായിരുന്നു. ഏതു വേനലിലും ആളുകൾക്ക് ഉപയോഗിക്കാവുന്ന വിധം കുളത്തിലെ മണ്ണ് പൂർണമായും നീക്കി. കുളത്തിലേക്ക് ഇറങ്ങാൻ അടി വരെ പടവുകളും നിർമിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് പുളിയിലക്കുളം. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
