ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ വയോധികന്റെ ജീവൻ രക്ഷിച്ചു

Share to

Perinthalmanna Radio
Date: 09-06-2024

പെരിന്തൽമണ്ണ: ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചു സ്വകാര്യ ബസ് ജീവനക്കാർ. പെരിന്തൽമണ്ണ– കരുവാരക്കുണ്ട് റൂട്ടിൽ സർവീസ് നടത്തുന്ന പിടിബി ബസിലെ ജീവനക്കാരായ കണ്ടക്ടർ സി.രജീഷ്, ഡ്രൈവർ ടി.ഷറഫുദ്ദീൻ, ക്ലീനർ കെ.ഫിറോസ്, സഹായി പി.രാധാകൃഷ്ണൻ എന്നിവരാണു മനുഷ്യത്വത്തിന്റെ വേറിട്ട മാതൃകയായത്. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി (72) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാലാണു രോഗിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പെരിന്തൽമണ്ണയിൽ നിന്നു രാവിലെ 11.55നു ബസ് സർവീസ് ആരംഭിച്ച് ബൈപാസ് ജംക്‌ഷനിൽ എത്തിയപ്പോഴേക്കു വയോധികനു ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കുടിക്കാൻ യാത്രക്കാരിൽ ചിലർ വെള്ളം നൽകിയെങ്കിലും അപസ്മാരം പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഇതോടെ, മറ്റു യാത്രക്കാരുടെ സമ്മതത്തോടെ ബസ് ബൈപാസ് റോഡ് വഴി കിംസ് അൽശിഫ ആശുപത്രിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ആവശ്യമായ സഹായങ്ങളും നൽകി. ആശുപത്രിയിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കി ബന്ധുക്കളെ വിവരം അറിയിച്ച ശേഷമാണു ബസ് യാത്ര തുടർന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *