ഒലിപ്പുഴ പാലത്തിന്റെ പാർശ്വഭിത്തിയിലെ മണ്ണിടിഞ്ഞിറങ്ങിയത് അപകട ഭീഷണിയാകുന്നു

Share to

Perinthalmanna Radio
Date: 10-06-2024

മേലാറ്റൂർ: പാലത്തിന്റെ പാർശ്വഭിത്തിയോടു ചേർന്നുള്ള മണ്ണിടിഞ്ഞിറങ്ങിയത് റോഡിനടക്കം ഭീഷണിയായിട്ടും പരിഹാര നടപടികളായില്ല. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിലെ ഒലിപ്പുഴ പാലത്തിന്റെ പാർശ്വഭിത്തിയോടു ചേർന്ന മണ്ണ് മാസങ്ങൾക്കുമുൻപുണ്ടായ ശക്തമായ വേനൽമഴയിലാണ് ഇടിഞ്ഞിറങ്ങിയത്.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അധികൃതർ ഇവിടെ വന്നുനോക്കിപ്പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാരാണ് അപായസൂചന നൽകുന്നതിനായി ബോർഡുകളും മണൽച്ചാക്കുകളും ടയറുകളും മറ്റും ഇവിടെവെച്ചത്. ഇപ്പോൾ കാലവർഷം ശക്തിപ്രാപിച്ചതോടെ ഈ ഭാഗത്ത് മണ്ണിടിഞ്ഞിറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. ഇത് പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതോടൊപ്പം റോഡിൽ വിള്ളലുകൾ വീഴുന്നതിനടക്കം കാണമായിട്ടുണ്ട്.

മേലാറ്റൂർ ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറുന്നതിന്റെ ഇടതുഭാഗത്തെ പാർശ്വഭിത്തിയോടു ചേർന്ന മണ്ണാണ് ഇടിഞ്ഞിറങ്ങി കുഴിയായി കിടക്കുന്നത്. പാലക്കാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളുപ്പമാർഗമായിതിനാൽ ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ നിത്യവും കടന്നുപോകുന്നത്. അതിനുപുറമേ സ്‌കൂൾ ബസ്സുകളടക്കുമുള്ള മറ്റുവാഹനങ്ങളും.

മാസങ്ങളായി പ്രദേശത്തു നിലനിൽക്കുന്ന അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു സൂചനാബോർഡ് വെക്കാൻപോലും അധികാരികൾ തയ്യാറാകാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *