
Perinthalmanna Radio
Date: 10-06-2024
മലപ്പുറം: ജില്ലയില്‍ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെ വരുമാനം വാരി കൂട്ടുകയാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഫോറസ്റ്റ് ഡിവിഷനുകള്‍. രണ്ട് ഡിവിഷനുകളിലായി മൂന്ന് വർഷത്തിനിടെ 3,64,70,840 രൂപയാണ് നേടിയത്. ഇതില്‍ നോർത്ത് ഡിവിഷന് കീഴില്‍ വരുന്ന കനോലി പ്ലോട്ട്, കോഴിപ്പാറ, ചാലിയാർ വ്യു എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ വരുമാനം നേടിയത്. 2021 മുതല്‍ 2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം നോർത്ത് ഡിവിഷനില്‍ നിന്ന് മാത്രം 2,59,86,665 രൂപ വരുമാനമെത്തി.
2021ല്‍ 53,83,231, 2022ല്‍ 82,89,026, 2023ല്‍ 1,23,14,408 എന്നിങ്ങനെയാണ് വരുമാനം വന്നത്. 2021-22ല്‍ കോവിഡ് നിയന്ത്രണങ്ങളാണ് വരുമാനത്തില്‍ കുറവ് വരുത്തിയതെങ്കില്‍ 2023ല്‍ മാത്രം 1.23 കോടി നേടി മുന്നേറ്റമുണ്ടാക്കി. ഇതിനിടെ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ഇക്കോ ടൂറിസം സർക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. ഇക്കോ ടൂറിസം സർക്യൂട്ട് പദ്ധതി കൂടി വന്നിരുന്നെങ്കില്‍ വരുമാനം ഇരട്ടിയാകുമായിരുന്നു. നിലമ്പൂർ സൗത്ത് ഡിവിഷനില്‍ ഉള്‍പ്പെട്ട നെടുങ്കയം, കൊടികുത്തി മല എന്നിവയില്‍ നിന്നായി മൂന്ന് വർഷത്തിനിടെ 1,04,84,175 രൂപ ലഭിച്ചു.
2021ല്‍ 5,74,130, 2022ല്‍ 25,11,660, 2023ല്‍ 73,98,385 എന്നിങ്ങനെയാണ് വരുമാനമെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പിൻവാങ്ങിയതോടെ ജില്ലയിലെ അഞ്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനെ സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വഴി 114.20 കോടിയാണ് വരുമാനം വന്നത്. മൂന്നാർ വൈല്‍ഡ് ലൈഫ് ഡിവിഷനാണ് കൂടുതല്‍ തുക ലഭിച്ചത്. 18.32 കോടിയാണ് മൂന്നാറില്‍ കിട്ടിയത്. രണ്ടാമത് പാലക്കാട് പറമ്ബിക്കുളം ഡിവിഷനാണ്. 15.49 കോടി പറമ്ബിക്കുളത്ത് ലഭിച്ചു. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനാണ് മൂന്നാമത്. 11.95 കോടിയാണ് ലഭിച്ചത്. ഈസ്റ്റേണ്‍ സർക്കിളിലെ മണ്ണാർക്കാട് ഡിവിഷനാണ് ഏറ്റവും കുറവ് വരുമാനമെത്തിയത്. 10.15 ലക്ഷമാണ് മൂന്ന് വർഷത്തിനിടെ ആകെ കിട്ടിയത്. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കൊടികുത്തിമല, മണ്ണാർക്കാട് ഡിവിഷനിലെ തൊടുകാപ്പ് കുന്ന് എന്നിവ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം സർക്യൂട്ട് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാർഥ്യമായാല്‍ മണ്ണാർക്കാടിന്റെ വരുമാനം ഉയർന്നേക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
